KeralaNewsRECENT POSTS
കൊല്ലത്ത് ടെസ്റ്റ് റണ്ണിന് ഇറക്കിയ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍
കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് ടെസ്റ്റ് റണ്ണിന് നിരത്തിലിറക്കിയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്.
വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. .
ടെസ്റ്റ് റണ്ണിനായി നിരത്തിലിറക്കിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ചു കയറിയുകയായിരുന്നു. ലിസി സാമുവല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News