FeaturedHome-bannerKeralaNews
സംസ്ഥാനത്തിന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.10 പേര്‍ ഇന്ന് സംസ്ഥാനത്ത് കൊവിഡ് മുക്തരായി.കണ്ണൂരില്‍ നിന്നുള്ളവരാണ് ഇവര്‍.ഇനി 16 പേരാണ് ചികിത്സയില്‍ തുടരുന്നത്.അതിതീവ്ര രോഗവ്യാപന സാധ്യതയുള്ള ഹോട്‌സ്‌പോട്ടില്‍33 സ്ഥലങ്ങളാണുള്ളത്.ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് 100 ദിവസം പിന്നിടുമ്പോള്‍ രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News