30 C
Kottayam
Wednesday, June 5, 2024

വിവാഹ നിശ്ചയ ആഘോഷത്തിലേക്ക് വിളിച്ചു വരുത്തി യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Must read

മുംബൈ: വിവാഹ നിശ്ചയത്തിനു പിന്നാലെ സുഹൃത്തുക്കള്‍ നടത്തിയ ആഘോഷത്തിലേക്ക് ക്ഷണിച്ചുവരുത്തി യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മുംബൈയിലെ അന്തേരി-കുര്‍ല റോഡിലെ ഒരു ഹോട്ടലില്‍ ഈ മാസം എട്ടിനാണ് സംഭവം നടന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു.

സുഹൃത്തുക്കളായ അവിനാശ് പങ്കെകര്‍ (28), ശിശിര്‍ (27), തേജസ് (25) എന്നിവര്‍ക്കെതിരെയാണ് യുവതി ഞായറാഴ്ച പരാതി നല്‍കിയത്. അവിനാശിന്റെ വിവാഹ നിശ്ചയ ആഘോഷത്തിലേക്ക് യുവതിയെ മറ്റ് രണ്ട് സ്ത്രീകളെയും ക്ഷണിച്ചിരുന്നു. ആഘോഷത്തിനിടെ പരാതിക്കാരിക്ക് ഈ യുവാക്കള്‍ മദ്യം നല്‍കി. ആഘോഷം കഴിഞ്ഞ് മറ്റുള്ളവര്‍ പോയതിനു ശേഷം മൂന്നു പേരും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.

സംഭവത്തിനു ശേഷം ആദ്യം യുവതി ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടുകാരെ പിന്നീട് അറിയിച്ചതോടെയാണ് പരാതി നല്‍കാന്‍ ഉപദേശം ലഭിച്ചതെന്നും യുവതി പറയുന്നു. യുവതിയുടെ വൈദ്യപരിശോധന കൂപ്പര്‍ ആശുപത്രിയില്‍ നടത്തി. പ്രതികള്‍ മൂന്നു പേരും ഒളിവിലാണ്. ഇവര്‍ക്കെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week