24.9 C
Kottayam
Saturday, June 6, 2026

തിരിച്ചറിയുന്നത് 26-ാം വയസില്‍, വേദനയും രോമ വളര്‍ച്ചയും; ആര്‍ത്തവകാലം വെല്ലുവിളിയെന്ന് ശ്രുതി ഹാസന്‍

Must read

ചെന്നൈ:തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം നേടിയ നടിയാണ് ശ്രുതി ഹാസന്‍. തന്റെ അച്ഛന്‍ കമല്‍ ഹാസന്റെ പാതയിലൂടെയേയും അമ്മ സരിഗയുടെ പാതയിലൂടേയുമാണ് ശ്രുതി സിനിമയിലെത്തുന്നത്. ശ്രുതിയുടെ തുടക്കം ബോളിവുഡിലൂടെയായിരുന്നു. എന്നാല്‍ ശ്രുതി വിജയം കണ്ടെത്തുന്നത് തെന്നിന്ത്യന്‍ സിനിമയിലാണ്. നായികയായി മാത്രമല്ല ഗായികയായും ശ്രുതി കയ്യടി നേടിയിട്ടുണ്ട്.

തന്റെ അച്ഛനെ പോലെ തന്നെ സിനിമയില്‍ മള്‍ട്ടി ടാലന്റഡ് ആണ് താനെന്നും ശ്രുതി തെളിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ശ്രുതിയുടെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ശ്രുതിയുടെ പ്രണയവും പ്രണയ തകര്‍ച്ചയുമൊക്കെ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ശ്രുതിയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്.

തനിക്ക് പിസിഒഡിയാണെന്ന് മുമ്പൊരിക്കല്‍ ശ്രുതി ഹാസന്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബ്രൂട്ടിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കുട്ടിക്കാലം മുതല്‍ എങ്ങനെയാണ് ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നതെന്നും പറയുകയാണ് ശ്രുതി ഹാസന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക് ഹോര്‍മോണല്‍ പ്രശ്‌നമുണ്ടെന്ന് മനസിലാകുന്നത് തന്റെ ഇരുപത്തിയാറാം വയസിലാണ് എന്നാണ് ശ്രുതി പറയുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ്അവസ്ഥ നേരിടുകയാണ്. തനിക്ക് നേരത്തെ തന്നെ എന്‍ഡോമെട്രിയോസിസും ഡിസ്‌മെനോറിയയും ഉണ്ട്. അതിന് പുറമെയാണ് പിസിഒഡിയും നേരിടേണ്ടി വരുന്നതെന്നാണ് ശ്രുതി പറയുന്നത്. താന്‍ സാധാരണ ചെയ്യാറുള്ള അള്‍ട്രാ സ്‌കാനിങിന് ശേഷമാണ് ആ പട്ടികയില്‍ ഇനി പിസിഒഡിയും ഉണ്ടെന്ന് മനസിലായതെന്ന് ശ്രുതി പറയുന്നു.

- Advertisement -

അത് മൂലം തനിക്ക് വയറു വേദനയും വയറു വീര്‍ക്കുന്ന അവസ്ഥയും രോമ വളര്‍ച്ചയും നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. വണ്ണം കൂടിയത് കാരണം വര്‍ക്കൗട്ടും, ഡയറ്റും, ഭക്ഷണ ക്രമീകരണവും നടത്തി. മദ്യവും കഫീനും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിയത് ഗുണം ചെയ്തുവെന്നും ശ്രുതി പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പിസിഒസ്സിന് വേണ്ടി മാത്രം ചികിത്സ ചെയ്തുകൊണ്ടിരിയ്ക്കുകയാണെന്നും എന്നാല്‍ തന്റെ അവസ്ഥയ്ക്ക് ശാശ്വത പരിഹരാമില്ലെന്നാണ് ശ്രുതി പറയുന്നത്.

- Advertisement -

ആര്‍ത്തവകാലം തുടങ്ങിയതിന് ശേഷം ശരിക്കുമൊരു തമാശ നിറഞ്ഞ ദിവസം എനിക്കുണ്ടായിട്ടില്ല. ആദ്യമായി ആര്‍ത്തവം തുടങ്ങിയതുമുതല്‍ എന്നും അതൊരു വലിയ യുദ്ധമാണെന്നാണ് ശ്രുതി പറയുന്നത്. വേദനയും സ്‌കൂളില്‍ തലകറങ്ങി വീഴുകയും ചെയ്തിട്ടുണ്ടെന്നും താം പറയുന്നു. സ്റ്റേജ് പെര്‍ഫോമന്‍സും, ഫിസിക്കലി എഫേര്‍ട്ടുള്ള ഷൂട്ടിങ് ദിവസങ്ങളിലും എല്ലാം ഇത്തരം സന്ദര്‍ഭങ്ങള്‍ ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. എല്ലാ പ്രാവശ്യവും ഡോക്ടരെ പോയി കണ്ട് പീരിയയഡ്സ് ആയി എന്ന് പറയുന്നത് അത്ര സുഖകരമായ കാര്യമല്ല. പലപ്പോഴും പീരിയഡ്സ് ആയി ഒന്നാമത്തെയും രണ്ടാമത്തെയോ ദിവസം ഷൂട്ടിങ് കാന്‍സല്‍ ആയെങ്കിലോ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും ശ്രുതി തുറന്ന് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് ശ്രുതി വീണ്ടും അഭിനയത്തില്‍ സജീവമായി മാറുന്നത്. ഈയ്യടുത്താണ് ശ്രുതി തന്റെ കാമുകനുമായി പിരിയുന്നത്. ഏറെ നാളുകളായി താരം ലിവിംഗ് ടുഗദറിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week