29.4 C
Kottayam
Saturday, June 6, 2026

ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രം ബിജെപി ഒരു ലക്ഷം കടന്നില്ല; ഏഴിടത്ത് രണ്ട് ലക്ഷത്തിലേറെ വോട്ട്

Must read

തിരുവനന്തുപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തില്‍ ആദ്യമായി ഒരു സീററില്‍ വിജയിച്ച എന്‍ ഡി എ വോട്ട് വിഹിതത്തിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പത്തനംതിട്ട, ചാലക്കുടി മണ്ഡലങ്ങളിലൊഴികെ എൻ ഡി എ വോട്ടുവിഹിത്തില്‍ വലിയ വർധനവ് ഉണ്ടായി. കഴിഞ്ഞ തവണ 14.88 ആയിരുന്നു ബി ജെ പിയും ബി ഡി ജെ എസും അടങ്ങുന്ന മുന്നണിയുടെ വോട്ട് വിഹതമെങ്കില്‍ ഇത്തവണ അത് 19.39 ശതമാനത്തിലേക്ക് എത്തി. ബി ജെ പിക്ക് തനിച്ച് 16.83 ശതമാനവും ബി ഡി ജെ എസിന് 2.56 ശതമാനം വോട്ടുമാണ് ലഭിച്ചത്.

സംസ്ഥാനത്ത് ഇത്തവണ ബി ജെ പിക്ക് ഒരു ലക്ഷം വോട്ട് തികയാത്ത മണ്ഡലങ്ങലെ ആകെ രണ്ടെണ്ണമാണ്. ഇടുക്കി, മലപ്പുറം എന്നിവയാണ് ആ മണ്ഡലങ്ങള്‍. മലപ്പുറത്ത് 85326 വോട്ടും ഇടുക്കിയില്‍ 91323 വോട്ടുമാണ് ലഭിച്ചത്. ഏറ്റവും കുറവ് വോട്ട് ശതമാനവും (7.87) മലപ്പുറത്താണ്. ഇതുവരെ ഒരു ലക്ഷം വോട്ട് തികയ്ക്കാന്‍ സാധിക്കാതിരുന്ന വടകര പോലുള്ള മണ്ഡലങ്ങളില്‍ ഇത്തവണ ആ ചരിത്രം തിരുത്തിയാണ് മുന്നേറ്റം. 1.1 ലക്ഷത്തോളം വോട്ടാണ് വടകരയില്‍ താമര ചിഹ്നത്തില്‍ വീണത്.

വിജയം കുറിച്ച തൃശൂർ മണ്ഡലത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വോട്ട് ബി ജെ പിക്ക് ലഭിച്ചത്. 412338 വോട്ടുകളാണ് ഇവിടെ സുരേഷ് ഗോപി നേടിയത്. നാല് ലക്ഷം കടന്ന ഏക മണ്ഡലവും ഇത് തന്നെ. തിരുവനന്തുപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ട് നേടാനായി. ആലപ്പുഴയില്‍ 299648 വോട്ടാണ് ശോഭ സുരേന്ദ്രന് ലഭിച്ചത്. പത്തനംതിട്ട,പാലക്കാട്, കാസർകോട് എന്നിവയാണ് രണ്ട് ലക്ഷം കടന്ന മറ്റ് മണ്ഡലങ്ങള്‍.

പത്തിലേറെ നിയമസഭ മണ്ഡലങ്ങിലും ബി ജെ പിക്ക് മുന്നേറാനായി. 11 സീറ്റുകളിലാണ് ഇത്തവണ അവർ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ നേമത്ത് മാത്രമായിരുന്നു ബി ജെ പിക്ക് ലീഡ് ലഭിച്ചത്. ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷമാണ് നേമം ബി ജെ പിക്ക് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ വട്ടിയൂര്‍ക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങല്‍(6287), പുതുക്കാട്(12692), ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂര്‍(14117), ഒല്ലൂര്‍(10363), മണലൂര്‍(8013) എന്നിങ്ങനെയായിരുന്നു ബി ജെ പി ഭൂരിപക്ഷം.

- Advertisement -

ഒമ്പത് മണ്ഡലങ്ങളില്‍ മുന്നണിക്ക് രണ്ടാമത് എത്താനും സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം , കാസർഗോഡ്, ഗുരുവായൂർ ഇവിടങ്ങളിലാണ് ബി ജെ പിക്ക് രണ്ടാമത് എത്താന്‍ സാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week