24.9 C
Kottayam
Friday, June 5, 2026

പാലക്കാട്ട് ഷാഫിക്ക് പകരക്കാരനായി കോൺഗ്രസിന്റെ തീപ്പൊരി നേതാവ്? സ്ഥാനാർത്ഥി നിർണയം ബിജെപിക്ക് തലവേദന

Must read

പാലക്കാട്: വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ വട’കര’കയറി ഷാഫി ഡൽഹിയിലേക്കുള്ള ടിക്കറ്റെടുത്തോടെ പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്. പാലക്കാടിനെ ഇടതുപക്ഷത്ത് നിന്നും അടർത്തിയെടുത്തശേഷം കഴിഞ്ഞ രണ്ടുതവണയും മണ്ഡലം സുരക്ഷിതമായി നിലനിറുത്തി വന്ന ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

2011ൽ ആദ്യ മത്സരത്തിനിറങ്ങിയ ഷാഫി സിറ്റിംഗ് എം.എൽ.എയായിരുന്ന ട്രേഡ് യൂണിയൻ നേതാവുകൂടിയായ സി.പി.എമ്മിന്റെ കെ.കെ.ദിവാകരനിൽ നിന്നാണ് 7403 വോട്ടിന് പാലക്കാട് പിടിച്ചെടുത്തത്. 2016ൽ ഭൂരിപക്ഷം 17,483 ആയി ഉയർത്തി മണ്ഡലം ഷാഫി നിലനിർത്തി.

സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി നഗരസഭാ ഭരണം പിടിച്ച പാലക്കാട്, ഇടതുപക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയായിരുന്നു ഷാഫിയുടെ മുന്നേറ്റം. മെട്രോമാൻ ഇ. ശ്രീധരനെ കളത്തിലിറക്കി പാലക്കാട് പിടിക്കാനുള്ള 2021ലെ ബി.ജെ.പിയുടെ ശ്രമവും ഷാഫിയുടെ വ്യക്തിപ്രഭാവത്തിന് മുന്നിൽ തകർന്നടിയുന്ന കാഴ്ചയ്ക്ക് കേരളമാകെ കൈയടിച്ചിരുന്നു.


ഷാഫിയല്ലാതെ മറ്റാരിറങ്ങിയാലും പാലക്കാട് പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബി.ജെ.പി ക്യാമ്പ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എമ്മിനാകട്ടെ നഗരത്തിൽ സ്വാധീനം കുറഞ്ഞുവരുന്ന സ്ഥിതിയാണ്. ഷാഫിയോളം പോന്ന കരുത്തനെ കളത്തിലിറക്കിയില്ലെങ്കിൽ പാലക്കാട് ബി.ജെ.പി കൊണ്ടുപോകുമെന്ന് കോൺഗ്രസിലെ ചിലർക്ക് ആശങ്കയുണ്ട്.

- Advertisement -

പക്ഷേ പാലക്കാട്ടെ വി.കെ.ശ്രീകണ്ഠന്റെ ഉജ്ജ്വല വിജയം ആ ആശങ്കകളെ അപ്രസക്തമാക്കുന്നു എന്നാണ് കോൺഗ്രസുകാർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി മണ്ഡലം നിലനിർത്താനാവും ശ്രമം.അടുത്തിടെ ഇടതുപക്ഷവുമായി അടുത്ത മുൻ ഡി.സി.സി പ്രസിഡന്റിന് പാലക്കാട് സീറ്റിൽ ഒരു കണ്ണുണ്ട്. സാദ്ധ്യതാ മണ്ഡലമായതിനാൽ ബി.ജെ.പിക്കും സ്ഥാനാർത്ഥി നിർണയം തലവേദനയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week