25.5 C
Kottayam
Friday, June 5, 2026

സുരേഷ് ഗോപി ജയിച്ചതോടെ നിമിഷ സജയന്‍ എയറില്‍ :നാല് വർഷം മുമ്പത്തെ പക വീട്ടി ആരാധകര്‍

Must read

തൃശൂരിലെ ഞെട്ടിച്ച വിജയത്തിലൂടെ കേരളത്തില്‍ ബി ജെ പി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ലോക്സഭ സീറ്റെന്ന പതിറ്റാണ്ടുകളായിട്ടുള്ള അവരുടെ മോഹം സുരേഷ് ഗോപിയിലൂടെ പൂവണിഞ്ഞു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രതികരണത്തിലും തൃശൂർ ഇടംപിടിച്ചു എന്നുള്ളത് ആ വിജയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

പാർട്ടി വോട്ടുകള്‍ക്ക് അപ്പുറം സുരേഷ് ഗോപിയെന്ന വ്യക്തി സമാഹരിച്ച വോട്ടുകള്‍ കൂടിയാണ് ബി ജെ പിയുടെ കന്നി വിജയത്തില്‍ നിർണ്ണായകമായത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് സിനിമാ രംഗത്ത് നിന്നും മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവർ അടക്കുള്ളവർ രംഗത്തെത്തി. എന്നാല്‍ ഇതിനിടയിലാണ് നടി നിമിഷ സജയനെതിരെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഒരു വിഭാഗം ബി ജെ പി പ്രവർത്തകർ മുതിർന്നത്.

നിമിഷ സജയന്റെ ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാ പേജുകളുടെ കമന്റ് ബോക്സിലാണ് വ്യാപക രീതിയില്‍ ബി ജെ പി അണികളുടെ സൈബറാക്രമണം നടക്കുന്നത്. നടിയെ പരിഹസിക്കുന്നതിനോടൊപ്പം തന്നെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രതികരണങ്ങളും സൈബർ അണികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. നിമിഷയുടെ ചിത്രം ഉപയോഗിച്ചുള്ള നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

സൈബർ ആക്രമണങ്ങള്‍ പരിധിവിട്ടതോടെ സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് നിമിഷ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അല്ലാതെ ഇത്തരം കമന്റുകളോട് യാതൊരു വിധത്തിലുള്ള പ്രതികരണത്തിനും താരം തയ്യാറായിട്ടില്ല.

- Advertisement -

നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയാണ് നിമിഷയ്ക്കെതിരായ ഇപ്പോഴത്തെ ആക്രമണങ്ങള്‍ക്ക് പിന്നില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയനും പങ്കെടുത്തിരുന്നു. റാലിയില്‍ നിമിഷ മുദ്രാവാക്യം നടത്തിയതും ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് അന്ന് നടത്തിയ പ്രസ്താവനയൊക്കെ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.

- Advertisement -

“തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി” എന്നായിരുന്നു നിമിഷ സജയന്‍ അന്ന് പറഞ്ഞത്. ഈ പ്രസ്താവന വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടാണ് നടിക്കെതിരേയുള്ള സൈബർ ആക്രമണം. വിമർശനങ്ങളും പരിഹാസങ്ങളും സ്വാഭാവികമാണെങ്കിലും അധിക്ഷേപവും തെറിവിളിയും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week