News
സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു
ഭോപ്പാല്‍: സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്കു വീണ് യുവതി മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. നീതു മഹേശ്വരി(30)ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയ നീതു കൊക്കയിലേക്ക് വീഴുകയായിരുന്നു. നാല് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News