25.4 C
Kottayam
Sunday, May 19, 2024

‘ബ്രേക്കപ്പ് ജീവിതത്തെ ബാധിച്ചു,എന്നും രാത്രിയിൽ കരഞ്ഞിരുന്ന അവസ്ഥ;വെളിപ്പെടുത്തി ദിലീപ്

Must read

കൊച്ചി:പല കാര്യങ്ങളും പരിധി വിടുമ്പോഴാണ് താൻ തകർന്ന് പോകുന്നതെന്ന് നടൻ ദിലീപ്. ഇപ്പോൾ നടക്കുന്നതൊരു പോരാട്ടമാണ്. അതിനെ അഭിമുഖീകരിച്ച് മുന്നോട്ട് പോകുകയാണെന്നും നടൻ പറഞ്ഞു. സിനിമ തനിക്ക് ദൈവം തന്ന സമ്മാനമാണ്. ജീവിത്തതിൽ ഏറ്റവും സങ്കടപ്പെട്ടിരിക്കുമ്പോഴാണ് താൻ സിനിമയിലേക്ക് എത്തിപ്പെടുന്നതെന്നും താരം പറഞ്ഞു. ബിഹൈൻവുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു, ദിലീപിന്റെ വാക്കുകളിലേക്ക്-

‘പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മൾ പൈങ്കിളിയായിപ്പോകും. ആദ്യ പ്രണയം നമ്മുടെ മനസിൽ എന്നും നിൽക്കുന്നതാണ്. അവർ തിരിച്ച് പ്രണയിക്കണമെന്നൊന്നും ഇല്ല. മഹാരാജാസിൽ പഠിക്കുമ്പോൾ ഒരു സംഭവം ഉണ്ടായി. ഞാൻ മൂന്ന് ക്ലാസിൽ മാത്രമാണ് ആകെ കയറിയത്. പലരുമായും നല്ല സൗഹൃദമുണ്ടായിരുന്നു.

അക്കൂട്ടത്തിൽ കുറെ സ്ത്രീ സൗഹൃദങ്ങളും ഉണ്ടായിരുന്നു. ആ സമയത്ത് ഒരു പെൺകുട്ടി പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. അവൾ എന്നും നമ്മുടെ കൂട്ടത്തിലൊരാളെ നോക്കുന്നുണ്ടായിരുന്നു. അങ്ങനെ അവൾ ആരെ നോക്കുന്നുവെന്ന് കണ്ടുപിടിക്കണമെന്ന് തോന്നി. അന്വേഷിച്ച് വന്നപ്പോൾ അവൾ എന്നെ തന്നെയാണ് നോക്കുന്നത്.

‍ഞാനാണ് എന്നറിഞ്ഞപ്പോൾ എനിക്ക് ടെൻഷൻ ആയി. കാരണം ആ സമയത്ത് എനിക്ക് മറ്റൊരു പ്രണയമുണ്ട്. എന്നാലും ഞാനും എന്റെ സുഹൃത്തുമൊക്കെ ചേർന്ന് ഈ കുട്ടിയെ യാത്രയാക്കാനൊക്കെ പോയി നിൽക്കും. അങ്ങനെ അത് സീരിയസ് ആയി. അവസാനം മഹാരാജാസിൽ പോകുന്നത് ഞാൻ നിർത്തി. അവരോട് ഞാൻ പറഞ്ഞു എനിക്ക് മറ്റൊരു പ്രണയമുണ്ട്. അവരെ പിന്നീട് ഞാൻ കാണുന്നത് മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ്.

എനിക്കും ജീവിതത്തിൽ ബ്രേക്കപ്പ് ഉണ്ടായിരുന്നു. കരയുന്ന കുട്ടിക്ക് സമ്മാനം കിട്ടുമ്പോൾ കരച്ചിൽ നിർത്തും എന്ന് പറയല്ലേ. അതുപോലെ ഒരു സംഭവം ജീവിതത്തിൽ ഉണ്ടായി. ഞാൻ ഭയങ്കര പ്രണയത്തിലായിരുന്നു. കോളേജ് ഒക്കെ കഴിഞ്ഞ സമയത്തായിരുന്നു. ആ പ്രണയത്തകർച്ച എന്നെ വളരെയധികം ബാധിച്ചു.എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നു. ആ സമയത്തായിരുന്നു സിനിമയിലേക്ക് വന്നത്. ആ സങ്കടങ്ങൾ മെല്ലെ മെല്ലെ മാറിത്തുടങ്ങി. പിന്നെ സിനിമയോട് പ്രണയം തോന്നിത്തുടങ്ങി. സിനിമയായി അതോടെ ലോകം. ഞാൻ കരഞ്ഞ സമയത്ത് ദൈവം തന്നൊരു സമ്മാനാണ് സിനിമയെന്ന് തോന്നി’, ദിലീപ് പറഞ്ഞു.

ഞാൻ തകർന്ന് പോകുന്നത് പലപ്പോഴും പല കാര്യങ്ങളും പരിധി വിടുമ്പോഴാണ്. ഇതൊരു ഫൈറ്റാണ്. ഞാൻ സിനിമയിൽ എന്തെങ്കിലും ആവുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. ദൈവം എനിക്ക് തന്ന വലിയ നിധിയാണ് സിനിമ എന്ന് പറയുന്നത്. 30 വർഷമായി ഞാൻ സിനിമയിലെത്തിയിട്ട്. ഇത്രയും വേഷങ്ങൾ ചെയ്യാൻ സാധിച്ചില്ലേ. എനിക്ക് സിനിമ ഇഷ്ടമാണ്. ഓരോ സിനിമയും ഓരോ മിഷൻ ആണ്. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. എന്ന് വെച്ച് നമ്മൾ നിർത്തുമോ’, ദിലീപ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week