27.8 C
Kottayam
Tuesday, May 28, 2024

‘ഒരു നടനും നോ പറയില്ല, പക്ഷെ ഉമ്മയോട് ചോദിച്ച് ഞാൻ പറഞ്ഞു; ഇവനാരെടായെന്ന് സംവിധായകന് തോന്നിക്കാണും’

Must read

കൊച്ചി:കരിയറിൽ വലിയ സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞിട്ടും ഷെയ്ൻ നി​ഗത്തെ പലപ്പോഴും ബാധിച്ചത് തുടരെ വന്ന വിവാദങ്ങളാണ്. ഷൂട്ടിം​ഗുമായി സഹകരിക്കുന്നില്ലെന്ന ആരോപണം നടനെതിരെ ഒന്നിലേറെ തവണ വന്നു. അതേസമയം ആർഡിഎക്സിന്റെ വൻ വിജയത്തിന് ശേഷം വിവാ​ദങ്ങൾ അകന്നു. കുമ്പളങ്ങി നൈറ്റ്സ്, ഭൂതകാലം, ആർഡിഎക്സ് തുടങ്ങിയ സിനിമകളിൽ മികച്ച വേഷമാണ് ഷെയ്ൻ നി​ഗത്തിന് ലഭിച്ചത്. കരിയറിൽ ഷെയ്നിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഒപ്പമുള്ളത് അമ്മ സുനിലയാണ്.

ഇപ്പോഴിതാ താന്‍ നിരസിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഷെയ്ന്‍ നി?ഗം. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. തന്റെ നിരയിലുള്ള ഒരു നായക നടനും നോ പറയാത്ത ആള്‍ക്കാരുടെ സിനിമയോട് താന്‍ നോ പറഞ്ഞിട്ടുണ്ടെന്ന് ഷെയ്ന്‍ നി?ഗം പറയുന്നു. ക്ലാരിറ്റിയോടെ ആ കഥയെ പരിശോധിച്ചും ആ ക്യാരക്ടര്‍ ഞാന്‍ ചെയ്താല്‍ എങ്ങനെയാണ് എടുക്കുകയെന്ന് നോക്കി. ഉമ്മയോട് ചോദിച്ച് അയാളോട് നോ പറഞ്ഞു.

വളരെ മാന്യമായി നമ്മുടെ കാര്യങ്ങൾ പറഞ്ഞു. അയാളത് മനസിലാക്കിയെന്ന് തോന്നുന്നു. പകുതി മനസിൽ എങ്ങനെ ഞാൻ ചെയ്യും. എനിക്കതിൽ പൂർണമായ ബോധ്യം ഉണ്ടെങ്കിൽ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. വലുപ്പ ചെറുപ്പം നോക്കിയല്ല സിനിമകൾ ചെയ്യുന്നത്. ഒരു പടവും ചെയ്യാത്ത ആൾ വന്നപ്പോഴും ഞാൻ ഡേറ്റ് കൊടുത്തിട്ടുണ്ട്.

അയാളതിലേക്ക് എത്ര ഇൻവോൾവ്ഡ് ആണെന്ന് കൂടെ ഞാൻ ചെക്ക് ചെയ്യും. സംസാരത്തിൽ ആ പാഷൻ ഉണ്ടാകും. ജീവിതത്തിൽ വേറെ ഒന്നും ഇല്ല, ഇത് മാത്രം എന്ന് പറഞ്ഞ് നിൽക്കുന്നവർ ഉണ്ടാകും. ചിലർക്ക് ഇത് വർക്കൗട്ട് ആയില്ലെങ്കിൽ വേറെ ചെയ്യാം എന്ന് വിചാരിച്ച് നിൽക്കുന്നവരായിരിക്കും. അങ്ങനെയുള്ളവർ സിനിമ ചെയ്തിട്ട് എന്താണ് കാര്യമെന്നും ഷെയ്ൻ നി​ഗം ചോദിക്കുന്നു.

താൻ സിനിമകൾ നിരസിക്കുമ്പോഴുള്ള അനുഭവവും ഷെയ്ൻ നി​ഗം പങ്കുവെച്ചു. ഒരു സംവിധായകൻ സിനിമയിലെ ടെെറ്റിൽ ക്യാരക്‌ടറിന് വിളിച്ചു. ഫ്ലാഷ് ബാക്കിലാണ് ടൈറ്റിൽ ക്യാരക്ടർ വരുന്നത്. വളരെ താൽപര്യത്തോടെ കഥ കേട്ടു. ഒരു ചെറിയ ലൈനിൽ കാര്യം പറഞ്ഞു. ഈ സിനിമയുടെ കഥയൊന്ന് പറയാമോ എന്ന് ചോദിച്ചു. പെട്ടെന്ന് പുള്ളിക്കാരൻ ഇവനാരാടാ സിനിമയുടെ കഥ ചോദിക്കാൻ എന്ന് ചിന്തിച്ചിട്ടുണ്ടാകും.

സത്യം പറഞ്ഞാൽ എനിക്ക് അറിയാനുള്ള കൗതുകമാണ്. ഈ കഥാപാത്രം സിനിമയിൽ എന്താണെന്ന് അറിയേണ്ടേ. അയാളുടെ ഏരിയ മാത്രം അറിഞ്ഞിട്ട് എന്താണ് കാര്യം. ഞാൻ ആ സെൻസിലാണ് സംസാരിക്കുന്നത്. പക്ഷെ പറ്റില്ല, എനിക്ക് ഹീറോയിനോടും ക്യാമറമാനോടുമേ കഥ പറയാൻ പറ്റൂ എന്ന് സംവിധായകൻ പറഞ്ഞു. കുഴപ്പമില്ല ചേട്ടാ, ഞാൻ ചെയ്യുന്നില്ല എന്ന് പറഞ്ഞ ആളാണ്. അതിൽ കൂടുതൽ ഒന്നുമില്ല. അങ്ങനെെയുള്ള പേടിയൊന്നും ഇല്ല. എന്റെ വാ പൊളിച്ച പടച്ചവന് ഞാൻ എന്താണ് കഴിക്കേണ്ടത് എന്നറിയാമെന്നും ഷെയ്ൻ നി​ഗം പറയുന്നു. ആർഡിഎക്സിന്റെ വിജയത്തിന് ശേഷം ഷെയ്നിനെ തേ‌ടി നിരവധി അവസരങ്ങൾ വരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week