ഫുള്‍ ചാര്‍ജില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാം; അതിശയിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുമായി തദ്ദേശീയ കമ്പനി
ശക്തമായ ഇലക്ട്രിക് സ്‌കൂട്ടറുമായി ആഭ്യന്തര കമ്പനിയായ ഒകയാ രംഗത്ത്. ഫുള്‍ ചാര്‍ജിന് ശേഷം ഒകയയില്‍ നിന്നുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ 200 കിലോമീറ്റര്‍ ഓടുന്നു. ഫാസ്റ്റ് എന്നാണ് ഒകയയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര്. ഒകയ ഫാസ്റ്റിന്റെ ബുക്കിംഗും ആരംഭിച്ചു. വെറും 1,999 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് ഒകയയില്‍ നിന്ന് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.
ഇന്ത്യന്‍ വിപണിയില്‍ ഒകായയില്‍ നിന്നുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒലയുടെ എസ്1, ടിവിഎസിന്റെ ഐക്യൂബ്, ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1, ബജാജ് ചേതക് ഇലക്ട്രിക് എന്നിവയോട് മത്സരിക്കും. ഒകയാ ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ച ലുക്കിലാണ് എത്തിയിരിക്കുന്നത്. സ്‌കൂട്ടറിന് ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു.
ഇലക്ട്രിക് സ്‌കൂട്ടറിന് 4.4kW ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് സ്‌കൂട്ടറിന് പരമാവധി 200 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു. ഒകയാ ഫാസ്റ്റ് ഒരു മാക്‌സി സ്‌കൂട്ടര്‍ പോലെയുള്ള ഡിസൈനും ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമുമായി വരുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഡീലര്‍ഷിപ്പുകളിലോ ചെയ്യാം. അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിക്കും.
ഒകയയുടെ ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ റെഡ്, ഗ്രേ, ഗ്രീന്‍, വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്. 89,999 രൂപയാണ് ഒകയാ ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്സ് ഷോറൂം വില.
ലിഥിയം ഫോസ്‌ഫേറ്റ് ബാറ്ററിയാണ് സ്‌കൂട്ടറിലുള്ളത്. ഒകയാ ഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചക്രങ്ങള്‍ക്ക് ഡിസ്‌ക്/ഡ്രം ബ്രേക്കുകള്‍ അല്ലെങ്കില്‍ ഇവ രണ്ടും കൂടിച്ചേര്‍ന്ന് നല്‍കാം. സ്‌കൂട്ടറിന്റെ മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് അല്ലെങ്കില്‍ ഡ്യുവല്‍ ഷോക്ക് യൂണിറ്റും നല്‍കാം.