കൊച്ചി:മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശാലു കുര്യന്‍. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴയടക്കമുള്ള നിരവധി ഹിറ്റ് പരമ്പരകളില്‍ ശാലു അഭിനയിച്ചിട്ടുണ്ട്. ചന്ദനമഴയില്‍ നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചതെങ്കിലും കപ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ശാലുവിന് സാധിച്ചിരുന്നു.
കൂടാതെ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരമ്പരയിലും ശാലു അഭിനയിച്ചിരുന്നു. ചന്ദനമഴയില്‍ കണ്ട ആ വില്ലത്തി വര്‍ഷയെ ആയിരുന്നില്ല കണ്ടത്. സ്വാഭാവിക നര്‍മ്മത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ശാലുവിനെയായിരുന്നു കണ്ടത്. വര്‍ഷയായി പ്രേക്ഷകരെ വെറുപ്പിച്ചത് പോലെ വിധുവായി ചിരിപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ മത്സരാര്‍ത്ഥിയായി എത്തുകയാണ് ശാലു കുര്യന്‍. പരിപാടിയില്‍ വച്ച് തന്റെ ജീവിതത്തെക്കുറിച്ച് ശാലു വിശദമായി തന്നെ സംസാരിക്കുന്നുണ്ടെന്നാണ് പ്രെമോ വീഡിയോകള്‍ വ്യക്തമാക്കുന്നത്. ജീവിതം സന്തോഷം മാത്രം നിറഞ്ഞതല്ലെന്നും സങ്കട ഓര്‍മ്മകളും ജീവിതത്തിലുണ്ടെന്നാണ് ശാലു പറയുന്നതായി പ്രൊമോയില്‍ കാണിക്കുന്നത്.
വര്‍ക്കില്ലാതെ ഇരിക്കുന്ന സമയങ്ങളിലാണ് വിഷമമെന്നാണ് ശാലു പറയുന്നത്. സങ്കടം വരാറുണ്ട്, കരഞ്ഞിട്ടുമുണ്ട്. ഫ്‌ളോറില്‍ നിന്നു തന്നെ കരഞ്ഞിട്ടുണ്ട്, അയ്യോ എന്നെ മാറ്റുന്നുവെന്ന് പറഞ്ഞ്, എന്നും ശാലു പറയുന്നുണ്ട്. അതേസമയം ചന്ദനമഴയിലേക്ക് താന്‍ എത്തിയത് ഒരു അത്ഭുതമായിട്ടാണ് ശാലു കണക്കാക്കുന്നത്. നേരത്തെ ഹിന്ദിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിന്റെ മലയാളം പതിപ്പായിരുന്നു ചന്ദനമഴ. ഹിന്ദി സീരിയലിന്റെ പ്രേക്ഷകയായിരുന്നു ശാലു.
ചന്ദനമഴയുടെ ഹിന്ദി പതിപ്പ് കാണാറുണ്ടായിരുന്നുവെന്നുവെന്ന് പ്രൊമോയില്‍ ശാലു പറയുന്നുണ്ട്. എന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ വച്ച് എന്റെ ജീവിതത്തെ ഫാന്റസിയായിട്ടാണ് ഞാന്‍ കാണുന്നത്. ആ സീരിയല്‍ കാണുമ്പോള്‍ ആ കഥാപാത്രം ഞാനായിരുന്നുവെങ്കില്‍ ഇങ്ങനെ ചെയ്‌തേനെ എന്ന് ചിന്തിച്ചിരുന്നുവെന്നും ശാലു പറയുന്നു. പിന്നാലെ ജീവിതത്തില്‍ ചില കടുത്ത തീരുമാനങ്ങളിലേക്ക് തന്നെ നയിച്ചൊരു സിനിമയേയും പോസ്റ്ററിനേയും കുറിച്ചും ശാലു സംസാരിക്കുന്നതായി പ്രൊമോയില്‍ കാണാം.
നിന്റെ ഒരു പോസ്റ്റര്‍ അടിച്ചിറക്കി വച്ചിട്ടുണ്ട്. നീയെന്തിനാണ് ഇങ്ങനെയുള്ള സിനിമകളില്‍ അഭിനയിക്കുന്നത്? എന്ന് ചോദിച്ചു. പെണ്‍കുട്ടിയെന്ന നിലയില്‍ മാനസികമായി അനുഭവിക്കേണ്ടി വന്ന വല്ലാത്ത വിഷമമായിരുന്നു അതെന്നും ശാലു പ്രൊമോയില്‍ പറയുന്നുണ്ട്. ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് താന്‍ കരുതിയൊരു അപകടത്തെക്കുറിച്ചും ശാലു പരിപാടിയില്‍ സംസാരിക്കുന്നുണ്ട്.
വെള്ള വസ്ത്രം ധരിച്ചൊരാള്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്നു. ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ആണ് കൊടുത്തത്. വണ്ടി നേരെ ഡിവൈഡറില്‍ കയറാന്‍ പോയെന്നാണ് ശാലു പറയുന്നത്. അതേസമയം, ദൈവം തലയ്ക്ക് തന്ന അടിയാണ് അതെന്നും ശാലു പറയുന്നുണ്ട്. താരത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്നത്തെ എപ്പിസോഡ് കാണേണ്ടി വരും. ആരാധകര്‍ ശാലുവിനെ അടുത്തറിയാനായി കാത്തിരിക്കുകായണ്.
2017ല്‍ ആയിരുന്നു ശാലു കുര്യന്‍ വിവാഹിതയായത്. പത്തനംതിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിനെ വിവാഹം ചെയ്തത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആര്‍ മാനോജരാണ് മെല്‍വിന്‍. മകന് അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് ശാലുവും കുടുംബവും പേരിട്ടിരിക്കുന്നത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഡോക്യുന്ററിയിലൂടെയായിരുന്നു ആദ്യമായി ശാലു ക്യാമറയുടെ മുമ്പില്‍ എത്തിയത്. സൂര്യയില്‍ സംപ്രേഷണം ചെയ്ത ഒരു ഹൊറര്‍ സീരിയല്‍ ആയിരുന്നു ശാലുവിന്റെ ആദ്യ സീരിയല്‍. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായി മാറുകയായിരുന്നു. സീരിയലില്‍ സജീവമായിരിക്കുമ്പോഴും സിനിമകളിലും ശാലു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഏഷ്യനെറ്റ്, സൂര്യ, മഴവില്‍ മനോരമ എന്നിങ്ങനെ പ്രമുഖ ചാനലുകളില്‍ അഭിനേത്രിയായും അവതാരകയായുമെല്ലാം ശാലു സാന്നിധ്യം അറിയിച്ചിട്ടുണഅട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശാലു കുര്യന്‍ . തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സീ കേരളത്തിലെ വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന പരമ്പരയിലാണ് ശാലു അഭിനയിക്കുന്നത്.