23.6 C
Kottayam
Tuesday, May 21, 2024

വീണാവിജയന് മേല്‍ പിടിമുറുക്കി കേന്ദ്രം;എക്‌സാലോജിക്കിനെതിരായ അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി

Must read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. എക്‌സാലോജിക്കിനെതിരെ നടക്കുന്ന റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (ആര്‍ഒസി) അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്‌ഐഒ) കൈമാറി. കോര്‍പറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്‌ഐഒയ്ക്കു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി.

ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കും. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും. എക്സാലോജിക്ക്-സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്ഐഒയുടെ പരിധിയിലായിരിക്കും. 

മകൾ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നായിരുന്നു സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്. തനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും ഒരു ആരോപണവും ഏശില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് എസ്എഫ്ഐഒ അന്വേഷണത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week