26.6 C
Kottayam
Thursday, March 28, 2024

കൊറോണ വൈറസിന്റെ ഉത്ഭവം തേടി രണ്ടാം ഘട്ട അന്വേഷണത്തിന് ഡബ്ല്യൂ.എച്ച്.ഒ ചൈനയിലേക്ക്

Must read

ജനീവ: കൊറോണ വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് അറിയുന്നതിനായി ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രണ്ടാം ഘട്ട അന്വേഷണത്തിന് ഉത്തരവിട്ടു.

2019ല്‍ മനുഷ്യരില്‍ ആദ്യമായി കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലബോറട്ടറികളും റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളും കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന വുഹാനിലെ മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള എല്ലാ മാംസ മാര്‍ക്കറ്റുകളും രണ്ടാം ഘട്ട പരിശോധനയ്ക് വിധേയമാക്കാനാണ് നിര്‍ദേശം.

ചൈന സഹകരിക്കുമെന്നാണ് പ്രതീഷിക്കുന്നത്. ആദ്യഘട്ടത്തിലെ കണ്ടെത്തല്‍ പ്രകാരം വവ്വാലില്‍ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരില്‍ കൊറോണ വൈറസ് പ്രവേശിച്ചത് എന്നായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week