മനുഷ്യനില്‍ മങ്കിപോക്‌സ് അണുബാധ കണ്ടെത്തി! രോഗബാധ സ്ഥിരീകരിച്ചത് ഡാലസില്‍

ടെക്‌സസ്: ഡാലസില്‍ മങ്കിപോക്‌സ് അണുബാധ സ്ഥിരീകരിച്ചതായി നോര്‍ത്ത് ടെക്‌സാസ് ഹെല്‍ത്ത് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെളിപ്പെടുത്തല്‍. ജൂലൈ ഒമ്പതിന് ഡാലസ് ലവ് ഫീല്‍ഡ് എയര്‍പോര്‍ട്ടില്‍ നൈജീരിയയില്‍ നിന്നു വന്ന വ്യക്തിയിലാണ് അണുബാധ കണ്ടെത്തിയത്.

ഇയാള്‍ യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും നോര്‍ത്ത് ടെക്‌സസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അതേസമയം, രോഗബാധിതനായ വ്യക്തി ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു എന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

തലവേദന,പനി, മസില്‍ വേദന, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണെന്ന് സിഡിസിയും ഹെല്‍ത്ത് ഡിപ്പാര്‍ട്ടമെന്റും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News