28.9 C
Kottayam
Sunday, May 12, 2024

എസ്.ബി.ഐയില്‍ നിന്നു യോനോ ആപ്പ് ബ്ലോക്കായെന്ന സന്ദേശം ലഭിച്ചോ? വിശ്വസിക്കരുത്! തട്ടിപ്പാണ്; നിരവധി പേര്‍ക്ക് പണം നഷ്ടമായെന്ന് കേരളാ പോലീസ്

Must read

തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പേരില്‍ വ്യാപക പണത്തട്ടിപ്പ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേരളാ പോലീസ്. നിരവധി പേരുടെ പണം നഷ്ടമായതായി പോലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

എസ്.ബി.ഐ ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് യോനോ ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എസ്എംഎസ് സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം എസ്ബിഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

യഥാര്‍ത്ഥ എസ്ബിഐ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് എക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു- ഇത്തരത്തിലാണ് പണം തട്ടുന്ന രീതി. എസ്ബിഐ ബാങ്കില്‍ നിന്നെന്ന പേരില്‍ വരുന്ന സന്ദേശങ്ങളെ വിശ്വസിക്കാതെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാന്‍ പോലീസ് നിര്‍ദേശിക്കുകയാണ്.

കേരളേപോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.
തട്ടിപ്പു രീതി:
SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് YONO ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു SMS സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം SBI യുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, OTP എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ SBI വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് എക്കൌണ്ടിലുള്ള പണം നഷ്ടപ്പെടുന്നു.
ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൊതു ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്:
1. SBI ബാങ്കില്‍ നിന്നും എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്നും വരുന്ന SMS സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.
2. SMS കളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.
3. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ URL ശ്രദ്ധിക്കുക. SBI അല്ലെങ്കില്‍ ഇതര ബാങ്കിങ്ങ് ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തുക.
4. സംശയം തോന്നുന്ന പക്ഷം നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.
#keralapolice #bankfraud #beware

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week