NationalNews

‘ജനങ്ങൾ മരിക്കാൻ കിടന്നപ്പോൾ ഈ ദൈവദൂതൻ ആവശ്യപ്പെട്ടത് മൊബൈൽ ഫ്ലാഷ് തെളിയിക്കാൻ’; പരിഹസിച്ച് രാഹുൽ

ഡൽഹി: തന്നെ ദൈവം നേരിട്ട് ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ അയാളെ ഭ്രാന്താശുപത്രിയിലാക്കിയേനെയെന്ന് രാഹുൽ പറഞ്ഞു.

ഗംഗയുടെ തീരത്ത് മൃതദേഹം കുന്നുകൂടുമ്പോൾ ഈ പറയുന്ന ‘ദൈവ ദൂതൻ’ ആളുകളോട് അവരുടെ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ തെളിയിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും രാഹുൽ പരിഹസിച്ചു. ഡൽഹിയിൽ കനയ്യ കുമാറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

‘പകർച്ചവ്യാധി സമയത്ത് ജനങ്ങളോട് കൈകൊട്ടാനാണ് മോദി ആവശ്യപ്പെട്ടത്. ജനങ്ങൾ ആശുപത്രിക്ക് പുറത്ത് , പ്രത്യേകം പറയട്ടെ പുറത്ത് വെച്ച് അവസാനശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഈ പറയുന്ന ദൈവദൂതൻ ഫ്ലാഷ് ലൈറ്റുകൾ തെളിയിക്കണമെന്നാണ് അവരോട് ആവശ്യപ്പെട്ടത്. കനയ്യ കുമാറിന് നിരവധി വിഷയങ്ങളിൽ ധാരാളം അറിവുണ്ട്.

പക്ഷേ, അദ്ദേഹം ഒരു ദിവസം വന്ന് ഞാൻ ദൈവം അയച്ച ആളാണെന്ന് എന്നോട് പറഞ്ഞാൽ അബദ്ധവശാൽ പോലും ഇത് ആരോടും പറയരുതെന്ന് ഞാൻ അദ്ദേഹത്തോട് കൈകൂപ്പി ആവശ്യപ്പെടും. എന്നാൽ മോദി പറയുന്നത് ഞാൻ ദൈവദൂതനാണെന്നാണ്. അതായത് നിങ്ങളെല്ലാവരും സാധാരണ ജനങ്ങളാണെന്നും ഞാൻ ദൈവം അയച്ച ആളാണെന്നും’, രാഹുൽ പറഞ്ഞു.

സ്വയം ദൈവദൂതനെന്ന് അവകാശപ്പെടുന്ന വ്യക്തി പ്രവർത്തിക്കുന്നത് വെറും 22 പേർക്ക് വേണ്ടിയാണ്. അംബാനിക്കും അദാനിക്കും വേണ്ടിയാണ്. അവർ എന്ത് ആവശ്യപ്പെട്ടാലും മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അത് നടപ്പാക്കും. ഭരണഘടന ഇല്ലാതാക്കാമെന്നൊന്നും ബി ജെ പിയോ ആർ എസ് എസോ സ്വപ്നത്തിൽ പോലും കരുതേണ്ട. കാരണം അവർക്ക് അതിന് സാധിക്കില്ല. ഈ രാജ്യത്തെ പൗരന്മാരും കോൺഗ്രസും അവർക്കെതിരെ നിലകൊള്ളും സംവരണം, തിരഞ്ഞെടുപ്പ്, ജനാധിപത്യം, ഹരിത, ധവള വിപ്ലവം, എംഎൻആർഇജിഎ എന്നിവയും അതിലേറെയും ഈ ഭരണഘടനയിൽ നിന്നുണ്ടായതാണ്.

ജനങ്ങളോട് മോദി പറഞ്ഞത് കളവാണ്. 2 കോടി യുവാക്കൾക്ക് ജോലി നൽകുമെന്ന് പറഞ്ഞു. നോട്ട് നിരോധിച്ച് വ്യവസ്ഥിതി തന്നെ തകർത്തു. അദാനിയെയും അംബാനിമാരെയും സഹായിക്കാൻ ചെറുകിട വ്യാപാരങ്ങളെ ഇല്ലാതാക്കി. ആത്യന്തികമായി ഇപ്പോൾ നടക്കുന്നത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ദരിദ്രർ, ആദിവാസികൾ, ദലിതർ തുടങ്ങി ഇന്ത്യയിലെ 90 ശതമാനം ആളുകൾക്കും രാജ്യത്ത് ഒരു അഭിപ്രായവുമില്ലാതാക്കി രാജഭരണം പോലൊരു ഭരണം രാജ്യത്ത് സാധ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്’, രാഹുൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker