EntertainmentKeralaNews

ഞാന്‍ പുരുഷ വിരോധിയല്ല, പക്ഷെ സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല: മഹിമ നമ്പ്യാര്‍

കൊച്ചി:സിനിമയില്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ നടി മഹിമ നമ്പ്യാര്‍ സജീവമാകുന്നത് ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ്. ആര്‍ഡിഎക്‌സിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ശേഷം മഹിമ നായികയായി എത്തിയ ജയ് ഗണേശും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു.

കാര്യസ്ഥന്‍ ആയിരുന്നു മഹിമ ആദ്യമായി ചെയ്ത ചിത്രം. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നടി അതിന് ശേഷം തമിഴ് സിനിമകളഇലായിരുന്നു സജീവമായി അഭിനയിച്ചത്. 2017ല്‍ മാസ്റ്റര്‍ പീസിലും 2019ല്‍ മധുര രാജയിലും അഭിനയിച്ച നടി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആര്‍ ഡി എക്‌സിലൂടെ മലയാളത്തില്‍ എത്തിയത്.

മഹിമയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സ് ആണ്. ചിത്രത്തിന്റെ പ്രമോഷനിടെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ ഒരു സിനിമയ്ക്ക് അപ്പുറം ആരോടും അധികം സൗഹൃദം കാത്തു സൂക്ഷിക്കാറില്ലെന്നാണ് നടി പറയുന്നത്.

ആവശ്യമില്ലാത്തവരുമായി സൗഹൃദം സൂക്ഷിക്കാറില്ല. എന്ന് കരുതി താന്‍ ഒരു പുരുഷ വിരോധി ഒന്നുമല്ല, ഇക്കാര്യത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല എന്നും മഹിമ നമ്പ്യാര്‍ പറയുന്നുണ്ട്.

ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ട്. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്ത് സൂക്ഷിക്കാറില്ല. അത് പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല, തനിക്ക് പൊതുവെ അങ്ങനെ ഒരു സ്വഭാവമുണ്ടെന്ന് പറയുകയാണ് മഹിമ നമ്പ്യാര്‍.

അതില്‍ ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ല. എനിക്ക് ആവശ്യമില്ലാത്ത കോണ്‍ടാക്ട്‌സ് ഞാന്‍ പൊതുവെ മെയിന്റെയ്ന്‍ ചെയ്യാറില്ല. സിനിമയില്‍ ആള്‍ക്കാരുമായി സൗഹൃദം വേണം എന്ന് നിര്‍ബന്ധമുണ്ടോ എന്നും മഹിമ നമ്പ്യാര്‍ ചോദിക്കുന്നു. താന്‍ ആരോടും ബഹളം വെക്കുകയോ മുഖം ചുളിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല.

അത്രയും പോരെ? അല്ലാതെ എന്തിനാണ് നമ്മള്‍ ഒരാളോട് ഭയങ്കര ഫ്രണ്ട്ഷിപ്പ് ഒക്കെ കാണിച്ച് നില്‍ക്കുന്നത്? ആ സമയത്ത് നമ്മള്‍ അവരെ വേദനിപ്പിക്കാതെ വിഷമിപ്പിക്കാതെ നിര്‍ത്തിയാല്‍ പോരെ? എന്തിനാണ് അവര്‍ക്ക് നമ്മുടെ കാര്യങ്ങളിലേക്ക് ഓവര്‍ ആയി ഇടപെടാന്‍ ഒരു സ്‌പേസ് കൊടുക്കുകയും വേദനിപ്പിക്കാനുള്ള ഒരു സാഹചര്യം നമ്മള്‍ ആയിട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് . അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ എന്നും മഹിമ നമ്പ്യാര്‍ പറയുന്നു.

‘ഓവര്‍ ആയിട്ട് ആള്‍ക്കാര്‍ നമ്മുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്. എന്നെ ഞാന്‍ മനസിലാക്കിയിടത്തോളം എന്നെ ഞാന്‍ സന്തോഷിപ്പിക്കുന്നടിത്തോളം വേറെ ഒരാള്‍ക്കും എന്നെ സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരു കാര്യത്തിന് രോളോട് അഭിപ്രായം ചോദിക്കുക, അവര് അതിന് ഒരു അഭിപ്രായം പറയുക, അത് അവരുടെതാണ്. എന്റെ അഭിപ്രായമല്ല,’ എന്നും മഹിമ പറയുന്നു.

എനിക്ക് എന്താണോ ശരി എന്നുള്ളത്, എന്നെക്കാള്‍ നന്നായി എന്നോട് ഒരാള്‍ക്ക് പറഞ്ഞു തരാന്‍ പറ്റില്ല. അങ്ങനത്തെ ബന്ധങ്ങള്‍ എനിക്ക് ആവശ്യമില്ല. എന്നുവെച്ച് ഞാന്‍ ആരോടും മിണ്ടില്ല എന്നോ നന്നായി പെരുമാറില്ല എന്നോ അല്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞിട്ട് ആരെയും എന്റെ സ്‌പേസിലേക്ക് ഇടപെടാന്‍ അനുവദിക്കാറില്ല. ഇമോഷണലി ഒരാളോട് അറ്റാച്ച്ഡ് ആവുന്ന കാര്യത്തിലാണ് ഞാന്‍ ഇത് പറയുന്നത്.

ഭാവിയില്‍ കല്യാണം കഴിക്കില്ലെന്നോ ഒന്നും അല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. നാളെ ചിലപ്പോള്‍ കുട്ടികളും വേണമായിരിക്കും. അതൊക്കെ ആ സമയത്തിനനുസരിച്ച് ചെയ്യാം. ഞാന്‍ പുരുഷ വിരോധിയോ ഇതൊക്കെ വേണ്ട എന്ന് പറയുന്ന ആളൊന്നുമല്ല താന്‍ എന്നും മഹിമ നമ്പ്യാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button