ലച്ചുവിന് പിന്നാലെ ഉപ്പും മുളകിൽ നിന്നും പൂജ ജയറാം പുറത്തേക്ക്?
കൊച്ചി:അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. ഉപ്പും മുളകിനെയും അതിലെ താരങ്ങളെയും വർണ്ണിച്ചെഴുതാൻ ഒരു പക്ഷെ വാക്കുകൾ മതിയാകില്ല. ചിരിച്ചും ചിരിപ്പിച്ചും ഉപ്പും മുളകും അതിന്റെ ജൈത്രയാത്ര തുടരുകയാണ്
തങ്ങളുടെ പ്രിയ താരങ്ങളെ തുടർച്ചയായി കാണാൻ കഴിഞ്ഞില്ലെങ്കിൽ അത് പരാതിയായി ചാനലിൻറെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് പൂജ ജയറാം ആയെത്തുന്ന അശ്വതി എവിടെ എന്നാണ്
പൂജയെ കാണാതായതോടെ വിമർശിച്ചവരും സങ്കടത്തിലായി. അതോടെ പൂജ എവിടെ, തിരികെ വരില്ലേ?പൂജയെ പുറത്താക്കിയോ തുടങ്ങിയ ചോദ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഉയരുന്നത്. അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ അശ്വതി! സമയത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വതി മറുപടി നൽകിയത്.
ഉടൻ ഉപ്പും മുളകിലേക്കും താൻ തിരികെ എത്തുമെന്ന് അശ്വതി നായർ വ്യക്തമാക്കി. ഒരു ചെറിയ ബ്രെയ്ക്ക് എടുത്തു എന്ന് മാത്രമേ ഉള്ളൂ. കഴിഞ്ഞ ദിവസം മുതൽ ഷൂട്ടിങ്ങിലേക്ക് തിരികെ എത്തി. ഇനി വരാൻ ഇരിക്കുന്ന എപ്പിസോഡിൽ ഉണ്ടാകും എന്ന ഉറപ്പും അശ്വതി നൽകി
സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വി ജെയുമാണ് അശ്വതി നായർ. ഇൻസ്റ്റാഗ്രാമിൽ ഒരുലക്ഷത്തിൽ അധികം ഫോളോവേഴ്‌സുള്ള അശ്വതി ഒരു കലാകാരി കൂടിയാണ്. ലച്ചു പിന്മാറിയ ശേഷം ആണ് പൂജ ജയറാം എന്ന കഥാപാത്രമായി ഉപ്പും മുളകിലേക്കും അശ്വതി എത്തിയത്. പാറമട വീട്ടിലേക്ക് ഒരു ദിവസം കടന്നുവന്ന പാവാടക്കാരി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആണ് കയറിക്കൂടിയത്. മിക്ക എപ്പിസോഡുകളിലും പൂജയും സ്ഥിരസാന്നിധ്യം ആയിരുന്നു.