24.6 C
Kottayam
Monday, May 20, 2024

ആറളം ഫാമില്‍ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

Must read

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ആറളം പന്നിമൂല സ്വദേശി നാരായണന്‍(55) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ പത്ത് മണിയോടെ ഫാമിലെ നാലാം ബ്ലോക്കില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആറളം ഫാമിലെ തൊഴിലാളി ആണ് നാരായണന്‍. ഇതിന് മുന്‍പും നിരവധി പേര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week