ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു; മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത് രണ്ടു കേസുകള്‍

മലപ്പുറം: ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. മെസന്‍ജറില്‍ വീഡിയോകോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിച്ച ശേഷം ആ കോള്‍ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ പതിവ്. മലപ്പുറം താനൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യം ഒരു സ്ത്രീയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് റിക്വസ്റ്റ് വരും. അത് അക്സപ്റ്റ് ചെയ്യുന്ന പക്ഷം അല്‍പം നേരം ചാറ്റിംഗ്. പിന്നെ വീഡിയോ കാള്‍. വീഡിയോ അറ്റന്റ് ചെയ്താല്‍ വിളിച്ച സ്ത്രീ അവരുടെ നഗ്നത പ്രദര്‍ശിപ്പിക്കും. ഇത് കാണിക്കുന്നതിനൊപ്പം അവര്‍ ഈ കോള്‍ റെക്കോഡ് ചെയ്യും. ശേഷം ആ വീഡിയോ അവര്‍ അയച്ച് തരും ശേഷം പണം ആവശ്യപ്പെടും.

ഭീഷണിക്ക് വഴങ്ങി അദ്യം ചെറിയ തുക നല്‍കുന്ന വരോട് വീണ്ടും പണം ആവശ്യപ്പെടും. 5,000 മുതല്‍ 15,000 രൂപവരെ പലരോടും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പണം കൊടുക്കാത്തവരുടെ സൂഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇവര്‍ വീഡിയോ എഡിറ്റ് ചെയ്ത് അയച്ച് നല്‍കും.

സംഭവത്തില്‍ താനൂര്‍ പോലീസില്‍ രണ്ട് കേസുകള്‍ റിപ്പോട്ട് ചെയ്തിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പുറത്ത് പറയാന്‍ മടിക്കുന്നതാണ് ഇത്തരം സംഘങ്ങള്‍ മുതലെടുക്കുന്നത്. മലപ്പുറം സൈബര്‍സെല്ലിന്റെ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് സന്ദേശങ്ങള്‍ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News