28.8 C
Kottayam
Thursday, June 4, 2026

ജീവിതത്തില്‍ സംഭവിച്ചതിലൊന്നും ദുഃഖം തോന്നുന്നില്ല; എല്ലാം ഓരോ അനുഭവങ്ങള്‍;മൂന്നാം വിവാഹം തകര്‍ന്നശേഷം മനസ് തുറന്ന് വനിതാ വിജയകുമാര്‍

Must read

ചെന്നൈ:ഒരിടവേളയ്ക്കുശേഷം തമിഴ് നടിയും നടന്‍ വിജയകുമാറിന്റെ മകളുമായ വനിത വിജയമാകുമാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. മൂന്നാം വിവാഹം പരാജയപ്പെട്ടതോടെ താന്‍ നാലാമതും പ്രണയത്തിലാണെന്ന് കഴിഞ്ഞ ദിവസമാണ് താരം വെളിപ്പെടുത്തിയത് .സംവിധായകന്‍ പീറ്ററുമായുള്ള വിവാഹം നാല് മാസങ്ങള്‍ തികയുന്നതിനു മുന്‍പ് തന്നെ വേര്‍പിരിയുകയായിരുന്നു.

നടന്‍ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസ് ഖാനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു വനിത ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് വനിത.

‘എല്ലായിപ്പോഴും എന്റെ ജീവിതം ഒരു സാഹസികത നിറഞ്ഞതാണെന്ന് വേണം പറയാന്‍. ഒരു കാര്യത്തിലും എനിക്ക് കുറ്റബോധം തോന്നുന്നില്ല. കുറച്ച് മോഡേണ്‍ ആയി ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെയാണ് എന്റെ മക്കളും. ഈ പ്രായത്തിലും അവര്‍ എനിക്ക് ഉപദേശങ്ങള്‍ തരുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. നമ്മുടെ ജീവിതം നമ്മള്‍ തന്നെയാണ് ജീവിക്കേണ്ടത്. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ഇതുവരെ എന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത്, അതിലൊന്നും ദുഃഖം തോന്നുന്നില്ല. അതെല്ലാം ഓരോ അനുഭവങ്ങളായിരുന്നു. വാര്‍ത്തകളില്‍ എന്തൊക്കെയോ വരുന്നുണ്ട്. പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍.’ വനിത പറഞ്ഞു. ഇനി കല്യാണം വേണ്ടെന്ന് തമാശയായി വനിത പറഞ്ഞു. എല്ലാവരും അത് നോട്ട് ചെയ്ത് വെക്കാന്‍ അവതാരക പറഞ്ഞെങ്കിലും ‘അക്കാര്യത്തില്‍ എന്നെ വിശ്വസിക്കല്ലേ’ എന്നാണ് താരത്തിന്റെ മറുപടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week