26.1 C
Kottayam
Monday, April 29, 2024

ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രതാ നിര്‍ദ്ദേശം

Must read

തൃശൂര്‍: ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2660 അടി പിന്നിട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൗസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2663 അടിയില്‍ എത്താന്‍ ഇടയുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week