KeralaNews

കൊച്ചിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച്ച(ഒക്ടോബര്‍ 5) മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ഹാര്‍ബര്‍, ഏലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കെഎല്‍ -32-എഫ് -4429 നമ്പര്‍ മിനി ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം വില്ലിങ്ടണ്‍ ഐലന്റ് കൊങ്കണ്‍ ടാങ്കിന് സമീപം സീവേജ് പ്‌ളാന്റിലേക്കുള്ള റോഡരികില്‍ നിക്ഷേപിച്ചതിന് ഫോര്‍ട്ട്‌കൊച്ചി പോലീസ് ലൈന്‍ അന്‍പറമ്പുത്തേരി വീട്ടില്‍ പി.എസ് അനീഷ്, വില്ലിങ്ടണ്‍ ഐലന്റ് കൊങ്കണ്‍ ടാങ്കിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് പള്ളുരുത്തി ചേറുകുളം പുത്തന്‍വീട്ടില്‍ സി.എം തന്‍സില്‍ എന്നിവരെ പ്രതിയാക്കി ഹാര്‍ബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കെഎല്‍- 41 -കെ -6187 നമ്പര്‍ ഗുഡ്‌സ് വാഹനത്തില്‍ എത്തി മഞ്ഞുമ്മല്‍ ജംഗ്ഷന് സമീപം റോഡരികില്‍ നിക്ഷേപിച്ചതിന് പാണാവള്ളി തൃച്ചാറ്റുകുളം കളത്തിപറമ്പില്‍ വീട്ടില്‍ ഹാഷിമിനെ പ്രതിയാക്കി ഏലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button