EntertainmentNationalNews

തമിഴ്‌നാട്ടിൽ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാലകൾ, പുതിയ സംരംഭവുമായി വിജയ്‌

ചെന്നൈ: രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായി നടൻ വിജയ് പുതിയ ഒരു സംരംഭംകൂടി തുടങ്ങുന്നു. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കം നേതൃത്വത്തിലാണ് വായനശാലകൾ നടത്തുക. ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു.

എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ ആരംഭിച്ചിട്ടുണ്ട്. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്‌ടു ക്ലാസുകളിൽ മികച്ച മാർക്കുവാങ്ങി വിജയിച്ച വിദ്യാർഥികളെ കാഷ് അവാർഡ്‌ നൽകി ആദരിച്ചിരുന്നു.

പുതിയ ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽനടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിൽ 2026 നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നൽകിയിരുന്നു. വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker