മുണ്ടക്കയം:വിമുക്ത ഭടൻ്റെ വൃദ്ധമാതാവിനെയും ഭിന്നശേഷിക്കരനായ മകനെയും സ്വകാര്യ തോട്ടം മോനേജ്മെൻറ് മർദ്ദിച്ചതായി പരാതി. കൂട്ടിക്കൽ താളുങ്കൽ കുമ്മംകോട് രാജു ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് ഫീൽഡ് ഓഫീസറും അസിസ്റ്റൻ്റും മാനേജരും അൻപതോളം വരുന്ന ആളുകളും ചേർന്നാണ് തങ്ങളെ മർദ്ദിച്ചതെന്ന് ഇവർ പറയുന്നു.
തങ്ങൾ വില കൊടുത്ത സ്ഥലത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചത് സംഘം പൊളിച്ചു നീക്കിയതായും ഇവർ പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി മുണ്ടക്കയം പോലീസ് അറിയിച്ചു.വാർത്താ സമ്മേളനത്തിൽ രാജുവിൻ്റെ മകൻ ആർ.രാജേഷ്, ബന്ധു സി.എസ്. സോജൻ, കുടുംബ സുഹൃത്ത് പീറ്റർ ജോൺ എന്നിവർ പങ്കെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News