വരുണിന്റെ അസ്ഥികൂടവുമായി അന്‍സിബ! ചിത്രങ്ങള്‍ വൈറല്‍
ദൃശ്യ മൂന്നാം ഭാഗത്തിന് പിന്നാലെ പായുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ വരുണുമായി പ്രത്യക്ഷപ്പെടുകയാണ് ജോര്‍ജുകുട്ടിയുടെ മകള്‍ അഞ്ചു. എത്രയെത്ര തിരക്കഥകളാണ് പ്രേക്ഷകര്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ആലോചിച്ചു കൂട്ടിയത്. പക്ഷെ ഇങ്ങനെയൊരു സന്ദര്‍ഭം ആരും ആലോചിച്ചിട്ടുണ്ടാവില്ല.
ദൃശ്യം 2-ന്റെ പ്രമോഷമനുവേണ്ടി അസ്ഥികൂടത്തിനൊപ്പം ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് നടി അന്‍സിബ. അങ്ങനെ വെറും അസ്ഥികൂടമല്ല, സാക്ഷാല്‍ ‘വരുണിന്റെ അസ്ഥികൂടം.
സിനിമയുടെ ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചതോടെ പ്രേക്ഷകര്‍ വരുണ്‍ പ്രഭാകറിനെ വീണ്ടും ഫ്രെയ്മിലെത്തിച്ചു. ചിത്രത്തിന് അടിക്കുറിപ്പ് ചേര്‍ക്കാതെ അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് ചോദിച്ചതോടെ രസകരമായ നിരവധി കമന്റുകളാണ് എത്തുന്നത്.
‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ , വരുണ്‍ അല്ല, ഇത് മറ്റേതോ ഹതഭാഗ്യന്‍’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.instagram.com/p/CMKAsqQJlLd/?utm_source=ig_web_copy_link