KeralaNewsRECENT POSTS
ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം പാടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശബരിമലയെ ഉപയോഗിക്കരുത്. ഭക്തന് അവിടെ പോകാനും വരാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വരുന്ന യുവതികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് ഇനിയൊരു കലുഷിതാന്തരീക്ഷം ഉണ്ടാക്കരുത്. വിധി വരുമ്പോള്‍ എല്ലാവരും അംഗീകരിക്കണം. വിധി എന്തായാലും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News