തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയുടെ കിടിലന്‍ പാട്ട്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
തൃശൂര്‍: തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ മികച്ച ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ. പാട്ടു പാടിയും നൃത്തം ചെയ്തും ടിക് ടോക്കിലൂടെയും നിരവധി പേര്‍ക്ക് കരിയര്‍ ലഭിച്ചിട്ടുണ്ട്. ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തില്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ടുപാടി പിന്നീട് ബോളിവുഡില്‍ ഗായികയായി മാറിയ രേണു മണ്ഡല്‍ അതിന് മികച്ച ഒരു ഉദാഹരണമാണ്.
ഇപ്പോഴിതാ തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച വിശ്രമവേളയില്‍ പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഒരു അമ്മ. 1965ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തില്‍ ജാനകി അമ്മ പാടിയ ‘സൂര്യകാന്തി.. സൂര്യകാന്തി സ്വപ്നം കാണുവതാരോ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ഈ അമ്മ പാടിയത്.
പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അമ്മയും താരമായി മാറി. അമ്മയുടെ ആലാപനത്തിന് നിറ കൈയ്യടിയാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിക്കുന്നത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്.