വാളയാര്‍ കേസില്‍ നീതി തേടി പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്
പാലാക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹെക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മരിച്ച പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു.രണ്ടുദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ഇതിനുള്ള അപ്പീല്‍ ഫയല്‍ ചെയ്യും. ഹൈക്കോടതിയിലെ അഭിഭാഷകരെ നേരില്‍ കണ്ട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
അന്വേഷണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു തരാം എന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് നേരിട്ട് ഉറപ്പ് തന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അതേസമയം വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ഉടന്‍ വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്നലെ അറിയിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്.