ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയ്ക്ക് സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു; ഹണിട്രാപ്പില്‍ കുടുങ്ങി കണ്ണൂരിലെ പോലീസുകാരന്‍
കണ്ണൂര്‍: പോലീസുകാരനെതിരെ ഭര്‍തൃമതിയായ യുവതിയുടെ ഹണി ട്രാപ്പ്. കേസ് കൊടുക്കാതിരിക്കാന്‍ യുവതി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ. ഒടുവില്‍ യുവതിയുടെ പരാതി പ്രകാരം പോലീസുകാരനെതിരെ കേസെടുത്തു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭര്‍തൃമതിക്ക് വാട്സ്ആപ്പ് വഴി സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കെഎപി നാലാം ബറ്റാലിയനിലെ സിപിഒ കെ.ബി. സിബിക്കെതിരെയാണ് ഐടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. മാസങ്ങളായി ഇരുവരും തമ്മില്‍ ഫേസ്ബുക്ക് വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നുവത്രേ.
നേരത്തെ ഈ പ്രശ്നത്തില്‍ സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ പരാതിയായി എത്തിയിരുന്നു. അന്ന് ഒത്തുതീര്‍പ്പിലെത്തിയ വിഷയത്തില്‍ യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നുവത്രേ. 20ലക്ഷം രൂപ ആവശ്യപ്പെടുന്നതായുള്ള ഓഡിയോ സന്ദേശം പോലീസുകാരന്‍ പോലീസിന് കൈമാറിയിട്ടുണ്ട്.