KeralaNewsRECENT POSTS
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. ഏതു സാഹചര്യത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ശനിയാഴ്ച രാവിലെയാണ് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ലഘുലേഖകള്‍ വിതരണം ചെയ്ത് പ്രതിഷേധിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥിയായ അലന്‍ എസ്എഫ്ഐ അംഗമാണ്. താഹ സിപിഎം പാറമ്മല്‍ ബ്രാഞ്ച് അംഗവും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News