Home-bannerKeralaNewsRECENT POSTS
മാണിവാസകത്തെ വെടിവെച്ച് കൊന്നത് കസ്റ്റഡിയില്‍ എടുത്ത ശേഷം; പോലീസിനെതിരെ ഗുരുതര ആരോപണവുമായി സി.പി.ഐ
പാലക്കാട്: മാവോയിസ്റ്റായ മണിവാസകത്തെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് പോലീസ് വെടിവെച്ചുകൊന്നതെന്ന് സി.പി.ഐ. പോലീസ് പുറത്ത് വിട്ട ദൃശ്യങ്ങള്‍ കൃതിമമായി നിര്‍മ്മിച്ചതാണെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു ആരോപിച്ചു. മൂന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന ദിവസം തന്നെ മണിവാസകത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിറ്റേ ദിവസം മണിവാസകത്തെ കാട്ടിലെത്തിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും പ്രകാശ് ബാബു പറഞ്ഞു.
പാലക്കാട് തണ്ടര്‍ബോള്‍ട്ടാണ് ആദിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആദിവാസികള്‍ ഭയപ്പാടിലാണ്. തണ്ടര്‍ബോള്‍ട്ട് ആദിവാസി സ്ത്രീകളുടെ ദേഹപരിശോധന നടത്തുന്നു. തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനം പാലക്കാട് വേണമോ എന്ന കാര്യം പരിശോധിക്കണം. ഇക്കാര്യത്തില്‍ സി.പി.ഐ. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രകാശ് ബാബു പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News