കൊല്ലം: അഞ്ചൽ സ്വദേശിയെ ഉത്രയെ പാമ്പ് കടിപ്പിച്ച് കാെന്ന സംഭവത്തിൽ മുഖ്യപ്രതി സൂരജിന്‍റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ ക്രൈം ബ്രാഞ്ച് നട ത്തിയ തെരച്ചിലിൽ സൂരജിന്‍റെ വീട്ടിൽ പിറകിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 37 പവൻ സ്വർണ്ണമാണ് കണ്ടെടുത്തത്.
അച്ഛന് എല്ലാം അറിയാമായിരുന്നുവെന്ന് നേരത്തെ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവായ സുരേന്ദ്രനെ പൊലീസ് വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സൂരജ് മുമ്പും വീട്ടിൽ പാമ്പിനെ കൊണ്ടു വന്നിട്ടുള്ളതായി അച്ഛൻ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാൽ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News