കൊവിഡ് : ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് ഒടുവിൽ മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി:കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി നഴ്‌സ്, ഒടുവിൽ മരണത്തിന് കീഴടങ്ങി. ഗുരു​ഗ്രാമിലെ മെദാന്ത ആശുപത്രിയിൽ നഴ്സായിരുന്ന പുനലൂർ സ്വദേശി ബിസ്മി സ്കറിയ ആണ് മരിച്ചത്.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവൻ നിലനിർത്തിയത്. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം, കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബിസ്മി തന്റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News