‘ബ്രോ താങ്കള്‍ ഒരു മികച്ച കോഴിയാവാനാണ് സാധ്യത’ ആരാധകന് കിടിലന്‍ മറുപടിയുമായി ഉണ്ണി മുകുന്ദന്‍
മലയാളികളുടെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. അടുത്തിടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന ഉണ്ണി മുകുന്ദന്റെ വേഷം ഏറെ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ മാമാങ്കത്തിലെ തന്റെ കഥാപാത്രവുമായി ബന്ധപ്പെടുത്തി ഉണ്ണി പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ കുട്ടിക്കാല ചിത്രമാണ് ഉണ്ണി പുറത്ത് വിട്ടത്.
അന്നും ഇന്നും കുതിരപ്പുറത്ത് തന്നെയാണ് താരം. കുട്ടിക്കാലത്തും കുതിരപ്പുറത്തിരിക്കുന്ന താന്‍ മാമാങ്കം സിനിമയ്ക്കായി വീണ്ടും കുതിരപ്പുറത്ത് കയറിയതിനെ താരതമ്യപ്പെടുത്തിയാണ് താരം ചിത്രം പങ്കുവച്ചത്. ഉണ്ണിയുടെ ഫോട്ടോ ശ്രദ്ധനേടിയെങ്കിലും അതിലും ശ്രദ്ധ ആകര്‍ഷിച്ചത് ഒരു ആരാധകന്റെ കമന്റിന് ഉണ്ണി നല്‍കിയ മറുപടിയാണ്.
‘നമ്മുടെ ഒക്കെ ചെറുപ്പക്കാലത്ത് എടുത്ത ഫോട്ടോ കോഴിക്കൂടിന്റെ അടുത്തുള്ളതാണ്. ദൈവമേ, ഇനി എനിക്കും ഒരു വലിയ കോഴിയാകാനുള്ള അവസരമുണ്ടായിരിക്കും’ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ‘ആ തിരിച്ചറിവ് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഒരു വിശ്വാസം. താങ്കള്‍ ഒരു മികച്ച കോഴിയാവാനാണ് സാധ്യത, ബ്രോ’ ഉണ്ണി മറുപടി കുറിച്ചു.
https://www.instagram.com/p/B7iqJnFBlfB/?utm_source=ig_web_copy_link