പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസിനുള്ളിലെ ഫാന്‍ നന്നാക്കുന്നതിനിടെ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പൊങ്ങനാമണ്ണില്‍ ബിനുരാജ്(48)ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലെ ഫാന്‍ നന്നാക്കുകയായിരുന്നു ബിനുരാജ്. ഷോക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News