കാസര്‍കോട്: കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. വിഷയം ഗൗരവമുള്ളതാണെന്നും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇതിനൊപ്പം ആരോഗ്യ വകുപ്പും അന്വേഷണം നടത്തും.
കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ചികിത്സ വേണമെന്നും തങ്ങളുടെ ആശുപത്രിയിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിച്ചതോടെയാണ് വിവരചോര്‍ച്ച ഉണ്ടായെന്ന് സംശയമുയര്‍ന്നത്.
തിരിച്ച് വിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍ നിന്നാണ് പല കോളുകളുമെത്തിയത്. വിളിച്ചവരില്‍ ചിലര്‍ ഹിന്ദിയിലാണ് സംസാരിച്ചത്. വിഷയത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കാസര്‍കോട് ജില്ലാ ഭരണകൂടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News