ഛണ്ഡിഗഢ്: ഓടുന്ന കാറില്‍ യുവതിക്ക് നേരെ പീഡനശ്രമം. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് നേരെയാണ് പീഡനശ്രമം നടന്നത്. ഇതേ തുടര്‍ന്ന് ഭയന്ന രണ്ട് യുവതികള്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടി.
റസ്റ്റോറന്റിലേക്ക് പോകുന്നതിനായി ടാക്സിയില്‍ കയറിയതായിരുന്നു യുവതികള്‍. ഇതിനിടെ മുന്‍സീറ്റില്‍ ഇരുന്ന യുവതിക്ക് നേരെ ഡ്രൈവര്‍ പീഡനശ്രമം നടത്തി. യുവതി എതിര്‍ത്തതോടെ ഡ്രൈവര്‍ കാറിന്റെ വേഗത കൂട്ടി. ഭയന്ന യുവതികളില്‍ രണ്ട് പേര്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരില്‍ ചിലര്‍ കാറിനെ പിന്തുടര്‍ന്നെങ്കിലും ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന യുവതിയെ യാത്രക്കാര്‍ രക്ഷപ്പെടുത്തി. ഡ്രൈവര്‍ പിന്നീട് പോലീസ് പിടിയിലായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News