31.1 C
Kottayam
Thursday, May 2, 2024

അനധികൃത മദ്യവിൽപ്പന രണ്ടുപേർ പിടിയിൽ

Must read

ചങ്ങനാശ്ശേരി തൃക്കോതമംഗലം ഭാഗത്ത് വ്യാപകമായി അനധികൃത മദ്യവിൽപ്പന നടക്കുന്നതായി പൊതുജനങ്ങളിൽ നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ റെയ്ഡ് കളിൽ 3 വ്യത്യസ്ത കേസുകളിലായി 43കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെടുക്കുകയും, രണ്ടു പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ചങ്ങനാശ്ശേരി വാകത്താനം വില്ലേജിൽ കാടമുറി ഭാഗത്ത് പാണം കുന്നേൽ വീട്ടിൽ ഗോപിദാസ്,
ചങ്ങനാശ്ശേരി വാക ത്താനം വില്ലേജിൽ തൃക്കോതമംഗലം സ്കൂളിനു സമീപം പറയകുളം വീട്ടിൽ ബാബു എന്നിവരാണ് വ്യത്യസ്ത കേസുകളിലായി പിടിയിലായത്.

എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ശ്രീ വൈശാഖ് V പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ അന്വഷണമാണ് പ്രതികളെ കണ്ടെത്തി കേസ് എടുക്കാൻ സഹായമായത്. അനധികൃത മദ്യവിൽപ്പനക്കായി ഗോപി ദാസിന്റ പക്കൽ സൂക്ഷിച്ചിരുന്ന 34 ( 20 ലിറ്റർ) കുപ്പി ഇന്ത്യൻനിർമ്മിത വിദേശ മദ്യവും ബാബുവിന്റെ പക്കൽ സൂക്ഷിച്ചിരുന്ന 1.6 ലിറ്റർ മദ്യവും കണ്ടെടുത്തു. ഇതുകൂടാതെ ആളല്ലാ ആ നിലയിൽ കണ്ട 3.5 ലിറ്റർ മദ്യത്തിന്റെ ഉടമയെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തിവരികയാണ്.

റെയ്‌ടുകളിൽ ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, കോട്ടയം എക്സൈസ് സ്ക്വാഡ് ഇൻസ്പെക്ടർ അമൽരാജൻ എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്ര വെന്റിവ്‌ ഓഫീസർ ഫിലിപ്പ് തോമസ്, സുരേഷ് കുമാർ കെ എൻ, ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് പ്ര വെന്റിവ്‌ ഓഫീസർ മണിക്കുട്ടൻ പിള്ള,നൗഷാദ് . M, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്,സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർമാരായ അ ൻജിത് രമേശ് , ജോസഫ് തോമസ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സോണിയ Pv,( ചങ്ങനാശ്ശേരി റെയിഞ്ച് ) അമ്പിളി KG(സ്പെഷ്യൽ സ്‌ക്വാഡ് ) ഡ്രൈവർമാരായ അനിൽ ,മനിഷ് എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week