KeralaNews

ഇടുക്കി പുളിയൻമലയിൽ കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു

കട്ടപ്പന:ഇടുക്കി വണ്ടൻമേട് പുളിയൻമല അപ്പാപ്പൻപടിയിൽ കാറിനു മുകളിൽ മരം വീണ് വീട്ടമ്മ മരിച്ചു. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യൻ (62) ആണ് മരിച്ചത് .

രണ്ട് പേർക്ക് പരിക്കേറ്റു . ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയും കാറ്റും ആയിരുന്നു അപകട കാരണം.

അപകടം ഉണ്ടായ ഉടൻ തന്നെ വണ്ടൻമേട് പോലീസും , ഫയർഫോഴ്സസും സ്ഥലത്തെത്തി വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂസമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker