News
കനത്ത മഴ; കേരളത്തിൽ ട്രെയിനുകൾ വൈകിയോടുന്നു; വൈകിട്ട് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകളുടെ സമയക്രമം മാറ്റി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ വൈകിയോടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചു. ആലപ്പുഴയിൽ നിന്ന് ചെന്നൈ സെൻട്രൽ വരെ പോകുന്ന എക്സ്പ്രസ് ട്രെയിൻ (22640) ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു പുറപ്പെടേണ്ടിയിരുന്നത്.
ഇത് ആറ് മണിക്കാണ് പുറപ്പെടുക. തിരുവനന്തപുരം മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ് ഇന്ന് വൈകിട്ട് 4.05 നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇത് ആറ് മണിക്ക് മാത്രമേ പുറപ്പെടൂ. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ടില്ല. ഇത് ഇനി നാലരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News