ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമെന്ന് ടൊവിനോ

വയനാട്: രാജ്യത്തെ നിലവിലത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് നടന്‍ ടൊവിനോ തോമസ്. ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്നും ടൊവിനോ പറഞ്ഞു. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ നവീകരിച്ച പതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരിന്നു ടൊവിനോ.

രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണ് ഇതെന്നും രാജ്യത്തെ അവസ്ഥകള്‍ മനസിലാക്കി കേരളത്തിലെ യുവാക്കള്‍ പെരുമാറുന്നതില്‍ അഭിമാനമുണ്ടെന്നും ടൊവിനോ പറഞ്ഞു. നിലവില്‍ രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കോപ്പികള്‍ അച്ചടിക്കുന്ന യുവമാസികയാണ് യുവധാര. കാട്ടിക്കുളം കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് കുമാര്‍, എസ് കെ സജീഷ്, എ എ റഹീം, കെ റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News