Home-bannerKeralaNewsRECENT POSTS

ആലപ്പുഴയില്‍ വീണ്ടും ഹൗസ് ബോട്ടിന് തീപിടിച്ചു; സംഭവ സമയം ബോട്ടിലുണ്ടായിരുന്നത് വിദേശികള്‍

കൈനകരി: ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപത്തു വെച്ചാണ് വിദേശികളുമായി പോകുകയായിരുന്ന ഹൗസ്‌ബോട്ടില്‍ തീപിടുത്തമുണ്ടായത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. സംഭവ സമയം ബോട്ടില്‍ വിദേശികളായ വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു. ജീവനക്കാര്‍ തന്നെ തീ അണച്ചതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല. സംഭവത്തെക്കുറിച്ച് പുളിങ്കുന്ന് പോലീസ് അന്വേഷണം ആരംഭിച്ചു .

കഴിഞ്ഞ ദിവസം, വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം മറ്റൊരു ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു. തലനാരിഴയ്ക്കാണ് 13 പേരടങ്ങുന്ന വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button