28.1 C
Kottayam
Sunday, June 7, 2026

12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  ജീവനോടെ തീ കൊളുത്തി കൊന്നു

Must read

ഭിൽവാര: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് കൊടും ക്രൂരത. 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  ജീവനോടെ തീ കൊളുത്തി കൊന്നു. ഭിൽലവാരയിലെ ഒരു ഇഷ്ടിക ചൂളയിൽ നിന്നുമാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

അമ്മയോടൊപ്പം ആടിനെ മേയ്ക്കാനിറങ്ങിയ പെൺകുട്ടിയാണ് ആരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. അമ്മയ്ക്കൊപ്പം ആടിനെ മേയ്ക്കാൻ വീട്ടിൽ നിന്നും പോയ പെണ്‍കുട്ടിയെ ഇടയ്ക്ക് കാണാതാവുകയായിരുന്നു.

അമ്മ ഏറെ നേരം അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാരെയും പ്രകദേശവാസികളേയും വിവരം അറിയിക്കുകയായിരുന്നു.  വീട്ടുകാരുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പ്രദേശമാകെ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇന്ന് പുലർച്ചയോടെയാണ് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള വയലിലുള്ള ഒരു ഇഷ്ടിക ചൂളയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

- Advertisement -

കത്തിക്കരിഞ്ഞ നിലയിലായിരുന്നു പന്ത്രണ്ടുവയസുകാരിയുടെ മൃതദേഹം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇഷ്ടിക ചൂളയിൽ നിന്നും പെണ്‍കുട്ടിയുടെ വെള്ളി പാദസരവും ചെരിപ്പിന്‍റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

- Advertisement -

12 വയസുകാരിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന മൂന്ന് പ്രദേശവാസികളായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രമത്തിലുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി. കൊലപാതികളെ എത്രയും വേഗം ശിക്ഷിക്കണമെന്നും പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ട് പൊലീസ് വൈകിയാണ് പ്രതികരിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

 രാജസ്ഥാനിൽ തുടരെത്തുടരെ നടക്കുന്ന കൊലപാതകങ്ങളും പീഡനങ്ങളും രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. പെണ്‍കുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week