27.6 C
Kottayam
Sunday, June 7, 2026

ഗോൾ വേട്ട തുടർന്ന് മെസ്സി’ഇരട്ട ഗോളുമായി ഇന്റർ മിയാമിക്ക് തകർപ്പൻ ജയം  

Must read

മയാമി:ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പ് മത്സരത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ തകർപ്പൻ ജയവുമായി ഇന്റർ മിയാമി. ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയാമാണ് ഇന്റർ മിയാമി നേടിയത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഇരട്ട ഗോളുകളാണ് ഇന്ററിന്റെ വിജയം അനായാസമാക്കിയത്. ഇന്ററിനായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും മെസ്സി അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്.

മഴ കാരണം ഒന്നരമണിക്കൂർ വൈകിയാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ തന്നെ ലയണൽ മെസ്സിയിലൂടെ ഇന്റർ മിയാമി മുന്നിലെത്തിച്ചത്.ടെയ്‌ലർ വിങ്ങിൽ നിന്നും നൽകിയ ക്രോസ് പെനാൽറ്റി ബോക്‌സിനുള്ളിൽ വെച്ച് നെഞ്ചിൽ സ്വീകരിച്ചതിനു ശേഷം ക്ലോസ് റേഞ്ചിൽ അത് വലയിലേക്ക് തൊടുത്തു.

ഒർലാണ്ടോ സിറ്റി ഗോൾകീപ്പര്ക്ക് യാതൊരു അവസരവും നൽകാതെയാണ് പന്ത് വലയിലേക്ക് കയറിയത്. ഇന്റർ മിയാമി ജേഴ്സിയിലെ മെസ്സിയുടെ നാലാമത്തെ ഗോൾ ആയിരുന്നു. എന്നാൽ 17 ആം മിനുട്ടിൽ ഒർലാൻഡോ സിറ്റി സമനില പിടിച്ചു.സെസാർ അരഹോയാണ് ഒർലാൻഡോയുടെ ഗോൾ നേടിയത്. ഗോളിന് പിന്നാലെ ലയണൽ മെസ്സിക്ക് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കുന്നതിന് മുന്നേ മെസ്സിയുടെ ഫ്രീകിക്ക് പുറത്തേക്ക് പോയി.

- Advertisement -

- Advertisement -

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി ലീഡ് നേടി.പെനാൽറ്റി കിക്കിൽ നിന്നും ജോസഫ് മാർട്ടിനെസ് ആണ് ഗോൾ നേടിയത്.മാർട്ടിനെസിനെ ഒർലാൻഡോ സിറ്റിയുടെ അന്റോണിയോ കാർലോസ് ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. 63 ആം മിനുട്ടിൽ ജോർഡി ആൽബ ഇന്റർ മിയാമിയിൽ അരങ്ങേറ്റം ക്കുറിച്ചു.72 ആം മിനുട്ടിൽ ലയണൽ മെസ്സി വീണ്ടു ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.

- Advertisement -

ഇടതു വിങ്ങിൽ നിന്നും വന്ന ക്രോസ്സ് നെഞ്ചിൽ സ്വീകരിച്ച ജോസഫ് മാർട്ടിനെസ് തളികയിൽ എന്നപോലെ മെസ്സിക്കൊടുക്കുകയും അര്ജന്റീന താരം മനോഹരമായ ഫിനിഷിംഗിലൂടെ വലയിലാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week