26.9 C
Kottayam
Monday, November 25, 2024

എന്റെ ഗുരു, സുഹൃത്ത്; ഷിബുവിനെ കുറിച്ച് മിന്നല്‍ മുരളി

Must read

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോ ആയി അവതരിപ്പിച്ച ‘മിന്നല്‍ മുരളി’ക്കൊപ്പം എതിരാളി ഷിബുവിനെയും പ്രേക്ഷകര്‍ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ, ഷിബു എന്ന കഥാപാത്രം ചെയ്ത ഗുരു സോമസുന്ദരത്തെ കുറിച്ചു പറയുകയാണ് ടൊവിനോ.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോയുടെ പോസ്റ്റ്. ജെയ്സണും ഷിബുവും തമ്മില്‍ നല്ലൊരു കെമിസ്ട്രി ആവശ്യമായിരുന്നെന്നും അദ്ദേഹവുമായുള്ള ബന്ധമാണ് ചിത്രത്തില്‍ നിന്നും ഏറ്റവും ഓര്‍ത്ത് വെക്കുന്ന ഒന്നെന്നും ടൊവിനോ പറയുന്നു.

‘ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ, ഏറ്റവും മധുരമായ വ്യക്തത്തിന് ഉടമയായ ഒരാളെ ഇവിടെ കണ്ടുമുട്ടി,സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അല്ലാത്തതിനെക്കുറിച്ചും അനന്തമായ സംഭാഷണങ്ങള്‍ ഞങ്ങള്‍ നടത്തി, ജെയ്സണും ഷിബുവുമായി അഭിനയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ബന്ധം മിന്നല്‍ മുരളിയില്‍ നിന്ന് ഓര്‍ത്തുവെക്കുന്ന ഒന്നാണ്. മെന്ററായും ഗുരുവായും ഞാന്‍ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സാര്‍! ചരിത്രം സൃഷ്ടിക്കുന്നതില്‍ ഞങ്ങളോടൊപ്പം കൈകോര്‍ത്തതിന് നന്ദി.” ടൊവിനോ കുറിച്ചു.

ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന ജെയ്‌സൺ എന്ന യുവാവിന്റെ കഥയാണ് ‘മിന്നൽ മുരളി’ എന്ന ചിത്രം പറയുന്നത്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു. എന്നാല്‍ താരത്തിനായി ആരും...

ഗൂഗിൾ മാപ്പ് ചതിച്ചു, നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾ മരിച്ചു

ബറേലി: നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്. ഫരീദ്പൂർ പൊലീസ് സ്റ്റേഷൻ...

Popular this week