NationalNewsUncategorized
പോരാട്ട വീര്യത്തിൽ ബീഹാർ; ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാതെ അമിത് ഷായും മോദിയും
ന്യൂഡല്‍ഹി: ബീഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കവേ ബി.ജെ.പി ആസ്ഥാനം സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപക്ഷേിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യം ലീഡ് ചെയ്തതോടെയാണ് ബി.ജെ.പി ആസ്ഥാനം ഇരു നേതാക്കളും സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബിഹാറില്‍ പോരാട്ടം ഇഞ്ചോടിഞ്ചായി. ഇതോടെയാണ് സന്ദര്‍ശനം ഇരുവരും ഒഴിവാക്കിയതെന്നാണ് വാര്‍ത്തകള്‍. ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങിയതും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. പിന്നീട് കൂടുതല്‍ വോട്ടുകള്‍ എണ്ണിയതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചിലേക്ക് കടക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News