NewspravasiUncategorized
തൊഴിൽ വിസ കാലാവധിയിൽ പരിഷ്കരണങ്ങളുമായി ഒമാൻ
മസ്കറ്റ് ; ഒമാനില്‍ തൊഴില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഇളവ് ലഭിക്കുകക. പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രാവസികള്‍ അതാത് രാഷ്ടത്തിന്റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുമ്പ് പാസ്പോര്‍ട്ട് പുതുക്കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടുന്നതിലൂടെ തൊഴില്‍ വിപണി ക്രമീകരിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഒപ്പം പിഴ കൂടാതെ രാജ്യം വിടുന്നതിനുള്ള അവസരം വിദേശികള്‍ക്കും ഏറെ ആശ്വാസകരമാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News