KeralaNews

ഗാർഹിക പീഡനങ്ങൾ വർധിച്ച ലോക്ഡൗൺ കാലം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പൊലീസിന് വിവിധ ജില്ലകളില്‍ നിന്നും ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പൊലീസ് ആസ്ഥാനത്തെ ഐജിയുടേയും വനിതാ സെല്‍ എസ്പിയുടേയും നേതൃത്വത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

പരാതികള്‍ പരിഹരിക്കുന്നതില്‍ പൊലീസ് പുലര്‍ത്തുന്ന ജാഗ്രതയും അര്‍പ്പണ മനോഭാവവുമാണ് ഈ പദ്ധതിയുടെ വിജയം നിശ്ചയിക്കുന്നതില്‍ പ്രധാനഘടകം. അതിനാല്‍ ഗാര്‍ഹിക പീഡന പരാതികള്‍ പരിഗണിക്കുന്നതിലും എല്ലാവശവും പരിശോധിച്ച് പരിഹാരം കാണുന്നതിലും ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

ഓൺലൈൻ അദാലത്തിൽ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി 20 വനിതകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് മുന്നില്‍ പരാതികള്‍ അവതരിപ്പിച്ചു. പരാതികളില്‍ പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ച ഡിജിപി തുടര്‍നടപടികള്‍ക്കായി ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker